Advertisements
|
ജര്‍മനിയിലെ ഹാംബുര്‍ഗ് നോര്‍ത്ത് മലയാളികളുടെ ഓണാഘോഷം ഗംഭീരമായി
ജോസ് കുമ്പിളുവേലില്‍
ഹാംബുര്‍ഗ്: ലോക പ്രശസ്ത തുറമുഖ നഗരമായ ഹാംബുര്‍ഗിന്റെ വടക്കേ അറ്റത്ത് താമസിയ്ക്കുന്ന മലയാളികളുടെ കൂട്ടായ്മയുടെ ഓണാഘോഷം ഇത്തവണയും ഗംഭീരമായി.
വര്‍ഷം തോറും സംഘടിപ്പിയ്ക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കുട്ടികളും, യുവാക്കളും, മുതിര്‍ന്നുവരും അടങ്ങുന്ന 80 പേരോളം എത്തിയിരുന്നു.
ഈശ്വരപ്രാര്‍ത്ഥന,കുട്ടിമാവേലി, തിരുവാതിരകളി, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, പുതിയ അംഗങ്ങളുടെ പരിചയപ്പെടുത്തല്‍, കുട്ടികളുടെ ഡാന്‍സ്, അംഗങ്ങളുടെ ഓണപ്പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികളും,കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍,മിട്ടായി പെറുക്കല്‍, അപ്പംകടി, ലെമണ്‍ & സ്പേൂണ്‍, വടംവലി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.
കാറ്ററിംഗ് സര്‍വീസിനെ ഒഴിവാക്കി എല്ലാ അംഗങ്ങളും കൂടി ഒന്നിച്ചു തയാറാക്കിയ 15 ല്‍ കൂടുതല്‍ കറികളും വിവിധ തരം പായസങ്ങളോടും കൂടിയ ഓണസദ്യ അസോസിയേഷന്റെ ഇത്തവണത്തെ പ്രത്യേകതയായി.
സുബി ജിത്തു സ്വാഗതവും, തോമസ് മാത്യു ഓണസന്ദേശവും നല്‍കി.കമ്മിറ്റി അംഗങ്ങളായ അഭിലാഷ്, സുബി, എല്‍സീന, ബൈജു, ബോബന്‍, അഞ്ജലി എന്നിവരാണ് ഗൃഹാതുരത്ത്വം ഉണര്‍ത്തുന്ന രീതിയില്‍ ഓണം സംഘടിപ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്നത്.
സീനിയര്‍ അംഗമായ 'ഹാംബുര്‍ഗ് ബാബു' എന്നറിയപ്പെടുന്ന തോമസ് മാത്യു രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു. ഈ വര്‍ഷത്തെ റിപ്പോര്‍ട്ടും ബജറ്റവതരണവും നടത്തി.അടുത്ത കൊല്ലത്തെ കമ്മിറ്റി അംഗങ്ങളായി ലിജോ, ബിനു, ടോണി, മേജൊ, രാഗേഷ്, ജയ, ഹണി, സോബിന്‍ എന്നിവരെ തിരഞ്ഞെടുത്തു. |
|
- dated 03 Sep 2025
|
|
Comments:
Keywords: Germany - Otta Nottathil - onam_celebrations_hamburg_nord_germany_2025 Germany - Otta Nottathil - onam_celebrations_hamburg_nord_germany_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|